
കൊട്ടിയൂർ: രാജീവ് ഗാന്ധി യൂണിറ്റ് രൂപീകരണം ജില്ലാ തല ഉദ്ഘാടാനം കൊട്ടിയൂർ ചുങ്കക്കുന്നിൽ ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസിന്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽകിഫിൽ ഉദ്ഘാടനം ചെയ്തു ജില്ലയിൽ ഫിബ്രവരി 5 ന് മുൻപായി 1000 യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
കേരളത്തിൽ സിപിഎം ബിജെപി കൂട്ടുകെട്ടിന്റെ പരീക്ഷണം ആയിരുന്നു കഴിഞ്ഞ തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കേരളത്തിൽ കാണാൻ സാധിച്ചത് വർഗീയതയോട് സന്ധി ചെയ്ത് അധികാരത്തിൽ തുടരാൻ ഉള്ള പിണറായി വിജയന്റെ അധികാര ഭ്രാന്തിനോട് മത നിരപേക്ഷ കേരളം പ്രതികരിക്കുമെന്നും അതിനാവിശ്യമായ പ്രചാരണ പരിപാടികൾക്ക് യൂത്ത് കോൺഗ്രസ്സ് നേതൃത്വം കൊടുക്കുമെന്നും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽഖിഫിൽ പറഞ്ഞു.
ജില്ലാ ഭാരവാഹികളായ പ്രിനിൽ മതുക്കോത്ത്, ശരത് ചന്ദ്രൻ, ഷാജു കണ്ടബെത്ത്, സജേഷ് അഞ്ചരക്കണ്ടി,ജില്ലാ പഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോ,സോനു പേരാവൂർ, പി.സി രാമകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡൻ്റ് റോയി നമ്പുടാകം, ഇന്ദിര ശ്രീധരൻ, മാത്യു പറമ്പൻ, ജിജോ ആൻ്റണി, ബ്രിജേഷ് കച്ചിറയിൽ, സിനോ തുടങ്ങിയവർ സംസാരിച്ചു