നിരോധനാജ്ഞ ലംഘിച്ച്‌ കുര്‍ബാന; വൈദികനുള്‍പ്പെടെ 10 പേര്‍ അറസ്റ്റില്‍

By | Monday March 30th, 2020

SHARE NEWS

മാനന്തവാടി: നിരോധനാജ്ഞ ലംഘിച്ച്‌ കുര്‍ബാന നടത്തിയതിന് ചെറ്റപ്പാലം മിഷനറീസ് ഓഫ് ഫെയ്‌ത്ത് മൈനര്‍ സെമിനാരിയിലെ വികാരി ഫാദര്‍ ടോം ജോസഫ് ഉള്‍പ്പെടെ പത്തു പേരെ മാനന്തവാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍കരീം, എസ്.ഐ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

അസി.വികാരി ഫാദര്‍ പ്രിന്‍സ്, ബ്രദര്‍ സന്തോഷ്, സിസ്റ്റര്‍മാരായ സന്തോഷ, നിത്യ, മേരി ജോണ്‍, ഒപ്പമുണ്ടായിരുന്ന ആഞ്ജലോ, ജോസഫ്, സുബിന്‍, മിഥുന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് സംഭവം.നിരോധനാജ്ഞ ലംഘിച്ചതിനുള്ള കേസിനു പുറമെ സംസ്ഥാന സര്‍ക്കാരിന്റെ എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് (2020) പ്രകാരവും നടപടി സ്വീകരിക്കുന്നുണ്ടെന്ന് സി.ഐ പറഞ്ഞു. ഇതുപ്രകാരം രണ്ടു വര്‍ഷം വരെ തടവും പതിനായിരം രൂപ വരെ പിഴയുമാണ് ശിക്ഷ.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News: