Categories
headlines

കാട്ടാനക്കൂട്ടമെത്തി വ്യാപകമായി കാർഷികവിളകൾ നശിപ്പിച്ചു

പെരുമ്പുന്ന, മണിയാണി കൊട്ടയാട് പ്രദേശങ്ങളിൽ ഇന്നലെ രാത്രി കാട്ടാനക്കൂട്ടമെത്തി വ്യാപകമായി കാർഷികവിളകൾ നശിപ്പിച്ചു … വടക്കേ മുളഞ്ഞിനാൽ വർക്കിയുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന മുപ്പതോളം വാഴകൾ നശിപ്പിച്ചു , മുണ്ടപ്ലാക്കൽ സോമൻ, മൻമദൻ എന്നിവരുടെ കൃഷിയിടത്തിലെ തെങ്ങ് കൾ നശിപ്പിച്ചിട്ടുണ്ട് … മലയോര ഹൈവേ മുറിച്ചു കടന്ന് നമ്പിയോട് ഭാഗത്തേക്ക് പോയ കാട്ടാനക്കൂട്ടത്തെ വനപാലകരെത്തി രാത്രി 2 മണിയോടെ പുഴ കടത്തി ഫാമിനുള്ളിലേക്ക് തുരത്തി….. മറ്റൊരാനക്കൂട്ടം പെരുപ്പുന്ന എടത്തൊട്ടി റോഡ് കടന്ന് താഴ്‌വാരം റെസിഡൻസിയുടെ സമീപം വരെ എത്തിയിരുന്നു 3 മണിയോടെ വനപാലകരങ്ങി അവയെയും ഫാമിലേക്ക് തുരത്തി…. രാവിലെ 6 മണിക്ക് മാപ്പുര ച്ചാൽ കാഞ്ഞിരക്കൂട് ഭാഗത്ത് കാട്ടാനക്കൂട്ടത്തെ കണ്ടതായി നാട്ടുകാർ പറയുന്നു …..

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP