നൊച്ചാട്ടെ പഴയകാല മത്സ്യ വ്യാപാരി മീത്തലെ ചാലില്‍ എ. കുഞ്ഞമ്മദ് അന്തരിച്ചു

പേരാമ്പ്ര: നൊച്ചാട്ടെ പഴയകാല മത്സ്യ വ്യാപാരി മീത്തലെ ചാലില്‍ എ. കുഞ്ഞമ്മദ് (60) അന്തരിച്ചു. ഭാര്യ കുഞ്ഞാമി. മക്കള്‍ ശരീഫ, മുനീര്‍ (കെഎസ്ഇബി), സലീന, മരുമക്കള്‍ മജീദ്, റഫീഖ്, സറീന. The post നൊച്ചാട്ടെ പഴയകാല മത്സ്യ വ്യാപാരി മീത്തലെ ചാലില്‍ എ. കുഞ്ഞമ്മദ് അന്തരിച്ചു first appeared on PERAMBRA.Read More »

കൂത്താളി മണ്ഡലം 47 ബൂത്ത് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേത്രത്വത്തില്‍ ഉന്നത വിജയികളെ അനുമോദിച്ചു

പേരാമ്പ്ര: കൂത്താളി മണ്ഡലം 47 ബൂത്ത് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേത്രത്വത്തില്‍ പ്രതിഭകളെ ആദരിച്ചു. കൂത്താളി പ്ലസ്ടു, എസ്എസ്എല്‍സി ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ പ്രബിത പുല്ല്യോട്ട് കുന്നുമ്മലിനെയും ഡോക്ടറായി പഠനം പൂര്‍ത്തിയാക്കിയ കെ. ആദിത്യയെയും ആണ് കൂത്താളി മണ്ഡലം 47 ബൂത്ത് കോണ്‍ഗ്രസ് കമ്മറ്റി അനുമോദിച്ചത്. പരിപാടി യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു സത്യന്‍ കടിയങ്ങാട് മുഖ്യ പ്രഭാഷണം നടത്...Read More »

പാലേരി തരിപ്പിലോട് പടിഞ്ഞാറയില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു

പേരാമ്പ്ര : പാലേരി തരിപ്പിലോട് പടിഞ്ഞാറയില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ (88) അന്തരിച്ചു. ഭാര്യ പരേതയായ കല്യണി അമ്മ. മക്കള്‍ അനിത, ഓമന, ലിനീഷ്. മരുമക്കള്‍ ബാലന്‍, (വൈക്കിലിഗ്ലേരി), അനില. The post പാലേരി തരിപ്പിലോട് പടിഞ്ഞാറയില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു first appeared on PERAMBRA.Read More »

എടവരാട്ടെ ചാത്തോത്ത് കുഞ്ഞാമി അന്തരിച്ചു

പേരാമ്പ്ര: എടവരാട്ടെ ചാത്തോത്ത് കുഞ്ഞാമി (100) വയസ് അന്തരിച്ചു. ഖബറടക്കം ഇന്ന് രാത്രി 8.30ക്ക് കൈപ്രം പള്ളിയില്‍. ഭര്‍ത്താവ് പരേതനായ കുഞ്ഞിമൊയ്തീന്‍. മക്കള്‍ അമ്മത് (ചോയ്യലത്ത്), മറിയം (കുന്നത്ത്), കുഞ്ഞാലി. മരുമക്കള്‍ ആയിഷ, സുലൈഖ, പരേതനായ കുന്നത്ത് മൊയ്തീന്‍. സഹോദരങ്ങള്‍: മൊയ്തു ഹാജി (കൂഞ്ഞാറമ്പത്ത്), പരേതയായ പാത്തു നമ്പ്യാറത്ത്. The post എടവരാട്ടെ ചാത്തോത്ത് കുഞ്ഞാമി അന്തരിച്ചു first appeared on PERAMBRA.Read More »

ഫലം പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞിട്ടും ഗ്രേഡ് കാര്‍ഡ് ലഭിക്കുന്നില്ല; കേരള വിദ്യാര്‍ത്ഥി ജനത

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഫലം പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞിട്ടും ഫൈനല്‍ ഡിഗ്രി ഗ്രേഡ് കാര്‍ഡ് ലഭിച്ചില്ലെന്ന ആക്ഷേപം ഉയരുന്നു. സര്‍വകലാശാല ഡിഗ്രി ആറാം സെമസ്റ്റര്‍ ഗ്രേഡ് കാര്‍ഡ് ലഭിച്ചില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഡിഗ്രി ഫലം ആദ്യമായി പ്രഖ്യാപിച്ചത് തങ്ങളാണെന്ന് വരുത്തി തീര്‍ത്ത് പ്രശസ്തി നേടിയെന്ന് മേനി ചമയുകയാണ് സര്‍വ്വകലാശാല. കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ഉപരിപഠനത്തിനു തയ്യാറെടുക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ സര്...Read More »

ചെങ്ങോട്ടുകാവ് റെയില്‍വേ മേല്‍പ്പാലത്തിന് ഇരുവശവും ടാറിംഗ് പ്രവൃത്തികള്‍ രണ്ടു ദിവസത്തിനകം ആരംഭിക്കും

കൊയിലാണ്ടി: ദേശീയപാതയില്‍ ചെങ്ങോട്ടുകാവ് റെയില്‍വേ മേല്‍പ്പാലം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു. പാലത്തിന്റെ മുകളിലെ റോഡ് തകര്‍ന്നതോടെ പാലത്തില്‍ ദിവസവും മണിക്കൂറുകളോളം ഗതാഗതക്കുരുക്കാണ്. കാനത്തില്‍ ജമീല എം.എല്‍.എ ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദര്‍ശനം. അടിയന്തര പ്രവൃത്തികള്‍ നടത്തി പ്രശ്‌നം പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. പാലത്തിന്റെ ഇരുഭാഗത്തും 150 മീറ്റര്‍ നീളത്തില്‍ നല്ല രീതിയില്‍ തന്നെയുള്ള ടാറിംഗ് പ്രവൃത്തികള്‍ രണ്ടു ദ...Read More »

ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് ഡിജിറ്റല്‍ പഠനോപകരണ വിതരണവും സമ്പൂര്‍ണ്ണ വൈ ഫൈ പ്രഖ്യാപനവും നാളെ ചക്കിട്ടപ്പാറയില്‍

പേരാമ്പ്ര: സമഗ്രം ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് ഡിജിറ്റല്‍ പഠനോപകരണ വിതരണവും സമ്പൂര്‍ണ്ണ വൈ ഫൈ പ്രഖ്യാപനവും നാളെ ചക്കിട്ടപ്പാറയില്‍ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കിഴക്കന്‍ മലയോര ഗ്രാമമായ ചക്കിട്ടു പഞ്ചായത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ ഗ്രാമമാവുകയാണ്. ആധുനിക പഠന സൗകര്യമില്ലാത്ത 10 വിദ്യാര്‍ത്ഥികള്‍ ഗ്രാമപഞ്ചായത്ത് അധികൃതരുടെ മുന്നില്‍ മുന്നില്‍ ഒരു ചോദ്യചിഹ്നമായിരുന്നു. എന്നാല്‍ പഞ്ചായത്ത് ഭരണസമിതിയുടെ ഇച്ഛാശക്തികൊണ്ട് ബഹുജനങ്ങളില്‍ നിന്നും സമാഹര...Read More »

ബൈക്ക് യാത്രയ്ക്കിടെ പണം നഷ്ടപ്പെട്ടതായി പരാതി

പേരാമ്പ്ര: വാല്യേക്കോട് നിന്നും മേപ്പയ്യൂരിലേക്ക് ബൈക്കില്‍ യാത്ര ചെയ്യവേ പണം നഷ്ടപ്പെട്ടതായി പരാതി. വാല്യേക്കോട് വാഴക്കാലയില്‍ റനീഷിന്റെ പണമാണ് നഷ്ടപ്പെട്ടത്. ഇന്നു രാവിലെ ആയിരുന്നു സംഭവം. മേപ്പയ്യൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. കണ്ടുകിട്ടുന്നവര്‍ മേപ്പയ്യൂര്‍ പൊലീസ് സ്‌റ്റേഷനുമായോ താഴെ കാണുന്ന നമ്പറുമായോ ബന്ധപ്പെടണം. 8089708570   The post ബൈക്ക് യാത്രയ്ക്കിടെ പണം നഷ്ടപ്പെട്ടതായി പരാതി first appeared on PERAMBRA.Read More »

ചേനോളിയിലെ മൃഗാശുപത്രി പരിസരം ശുചീകരിച്ച് കോഴിക്കോട് നെഹ്‌റു യുവകേന്ദ്രയും സരിഗ സാംസ്‌കാരിക വേദിയും

പേരാമ്പ്ര: നെഹ്‌റു യുവകേന്ദ്ര കോഴിക്കോട്, ചേനോളി സരിഗ സാംസ്‌കാരിക വേദിയുടെ സഹകരണത്തോടെ ചേനോളിയിലെ മൃഗാശുപത്രി ഉപകേന്ദ്രം പരിസരം ശുചീകരണം നടത്തി. വാര്‍ഡ് മെമ്പര്‍ എം.സിന്ധു ഉദ്ഘാടനം ചെയ്തു. സരിഗ പ്രസിഡണ്ട് കെ.എം ശ്രീലേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നെഹ്‌റു യുവകേന്ദ്ര ബ്ലോക്ക് വളണ്ടിയര്‍ സ്വാതി, ഹരിദാസ് കമ്മിളി, എ ഗോവിന്ദന്‍, രാമചന്ദ്രന്‍ ആയടത്തില്‍, സുരേഷ് പട്ടോന എന്നിവര്‍ സംസാരിച്ചു. കളോളി സുരേന്ദ്രന്‍, എന്‍.പി.രാജന്‍, സുരേന്ദ്രന്‍ കുന്നത്ത്, ശിവദാസന്‍, എന്‍.കെ.പ്രകാശന്‍, കെ.ബാബു, കെ.ഇ.ബാബു, ...Read More »

എന്‍.വി ചാത്തുവിന്റെ ഇരുപത്തിയെട്ടാം ചരമവാര്‍ഷിക ദിനമാഘോഷിച്ച് കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

കീഴരിയൂര്‍: കീഴരിയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി നിര്‍വാഹക സമിതി അംഗവുമായിരുന്ന എന്‍.വി ചാത്തുവിന്റെ ഇരുപത്തിയെട്ടാം ചരമവാര്‍ഷിക ദിനം കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആചരിച്ചു. സ്മൃതി മണ്ഡപത്തിലെ പുഷ്പാര്‍ച്ചനക്കു ശേഷം നടന്ന അനുസ്മരണ യോഗം ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.പി വേണുഗോപാല്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് ഭാരവാഹികള...Read More »

More News in perambra
»