keralam

കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ വരുമെന്ന് സൂചന.

കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ വരുമെന്ന് സൂചന. നാളെ ചേരുന്ന സി.പി.എം സെക്രട്ടേറിയേറ്റില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും. പുതിയ മന്ത്രിസഭയിലെ വകുപ്പുകള്‍ തീരുമാനിക്കാനാണ് നാളെ യോഗം ചേരുന്നത്. യോഗത്തില്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. അസുഖബാധിതനായി പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണി കണ്‍വീനര്‍ കൂടിയായ എ. വിജയരാഘവനാണ് ഇപ്പോള്‍ താത്ക്കാലിക സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത്.

Read More »

സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നാളെ പരിഗണിച്ചേക്കും

പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ചടങ്ങ് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും 500 പേരെ പങ്കെടുപ്പിച്ചുള്ള സത്യപ്രതിജ്ഞ നിയമ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചികിത്സാ നീതി എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്. ഹർജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും ട്രിപ്പിൾ ലോക്ഡൗൺ ഉള്ള തിരുവനന്തപുരത്ത് 500 ലെറ പേരെ പങ്കെടുപ്പിച്ചുള്ള സത്യപ്രതിജ്ഞ നിയമലംഘനമാണെന്ന് പരാതിക്കാർ പറയുന്നു. ഹൈക്കോടതി സ്വമേധയാ കേസെടുത്ത്...

Read More »

സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂര്‍ 2312, കോട്ടയം 1855, കണ്ണൂര്‍ 1374, പത്തനംതിട്ട 1149, ഇടുക്കി 830, കാസര്‍ഗോഡ് 739, വയനാട് 631 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Read More »

എന്‍സിപി മന്ത്രിയായി അഞ്ചുവര്‍ഷവും എ കെ ശശീന്ദ്രന്‍ തന്നെ തുടരും

തിരുവനന്തപുരം : എന്‍സിപി മന്ത്രിയായി എ കെ ശശീന്ദ്രന്‍ തന്നെ അഞ്ചുവര്‍ഷവും തുടരും. മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസിന് മന്ത്രിസ്ഥാനം നല്‍കണമെന്ന എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് ടി പി പീതാംബരന്‍റെ ആവശ്യം തള്ളി. എന്‍സിപി മന്ത്രിസ്ഥാനം പങ്കിട്ടേക്കുമെന്നായിരുന്നു ആദ്യംമുതലുള്ള റിപ്പോര്‍ട്ടുകള്‍. എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് ടി പി പീതാംബരന്‍ മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസിന് മന്ത്രിസ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ദേശീയ ജനറല്‍ സെക്രട്ടറി പ്രഭുല്‍ പട്ട...

Read More »

കമ്മ്യൂണിസമല്ല പിണറായിസമാണ് നടപ്പിലാകുന്നതെന്ന് പി സി ജോർജ്.

കോട്ടയം : രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്നും കെ കെ ശൈലജയെ ഒഴിവാക്കിയത് വഴി കമ്മ്യൂണിസമല്ല പിണറായിസമാണ് നടപ്പിലാകുന്നതെന്ന് ജനപക്ഷ നേതാവ് പി സി ജോർജ്. രണ്ടാം പിണറായി മന്ത്രിസഭ അധികാരത്തിലെത്തുന്നതിന് മുഖ്യ പങ്കുവഹിച്ചത് മന്ത്രി ശൈലജയുടെ ആരോഗ്യ വകുപ്പും പകർച്ചവ്യാധികളുടെ നാളുകളിൽ നടത്തിയ മികവുറ്റ പ്രവർത്തനങ്ങളായിരുന്നെന്നും പി സി ജോര്‍ജ് പറഞ്ഞു. 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വി എസ് അച്യുതാനന്ദനെ മുന്നിൽ നിർത്തി പിൻവാതിലിലൂടെ അധികാരത്തിലെത്തിയ ആളാണ് പിണറായി വിജയൻ. കഴിഞ്ഞ സർക്കാരിന്‍റെ പ്രതിച്ഛാ...

Read More »

നല്ല നിലയില്‍ പ്രവര്‍ത്തിക്കാനായി , അതില്‍ സംതൃപ്തിയുണ്ട് ; കെ കെ ശൈലജ.

തിരുവനന്തപുരം : കൊവിഡ് പ്രതിരോധം താന്‍ ഒറ്റയ്ക്ക് നടത്തിയ പ്രവര്‍ത്തനമല്ലെന്ന് കെ കെ ശൈലജ. നല്ല നിലയില്‍ പ്രവര്‍ത്തിക്കാനായെന്നും അതില്‍ സംതൃപ്തിയുണ്ടെന്നും ശൈലജ പറഞ്ഞു. കഴിഞ്ഞ മന്ത്രിസഭയില്‍ എല്ലാ മന്ത്രിമാരും നന്നായി പ്രവര്‍ത്തിച്ചിരുന്നെന്നും ശൈലജ ചൂണ്ടിക്കാട്ടി. തന്നെ ഒഴിവാക്കിയതിനെതിരെ അഭിപ്രായപ്രകടനം ഉണ്ടാവേണ്ടതില്ല. പുതിയ തലമുറ വരുന്നത് സ്വാ​ഗതാര്‍ഹമാണ്. തന്നിട്ടുള്ള സ്നേഹത്തിനും പിന്തുണയ്ക്ക് നൂറ് നൂറ് നന്ദിയെന്നും ശൈലജ പറഞ്ഞു. സംഘര്‍ഷഭരിതമായ അഞ്ചുവര്‍ഷമാണ് കടന്നുപോയത്. അതിനെ നേരിടാന്...

Read More »

കെ കെ ശൈലജയെ മാറ്റിയതിൽ അതൃപ്തി അറിയിച്ച് കേന്ദ്രനേതാക്കൾ

മന്ത്രിസഭയിൽ നിന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ മാറ്റിയതില്‍ സിപിഎം കേന്ദ്ര നേതാക്കള്‍ക്ക് അതൃപ്തി. ബൃന്ദ കാരാട്ട് അതൃപ്തി അറിയിച്ചു. ശൈലജയ്ക്ക് ഇളവ് നല്‍കാമായിരുന്നുവെന്ന് ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അഭിപ്രായപ്പെട്ടു. എല്ലാം പുതുമുഖങ്ങൾ എന്നത് പാര്‍ട്ടി തീരുമാനം ആണെന്നും കെ.കെ ശൈലജക്ക് വേണ്ടി മാത്രം അത്തരത്തിൽ ഇളവ് നൽകേണ്ടതില്ലെന്നും സിപിഎം തീരുമാനിക്കുകയായിരുന്നു. 12 സിപിഎം മന്ത്രിമാരിൽ പിണറായി വിജയൻ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങളാണ്. അതേസമയം തീരുമാനം പാർട്ടിയുടേതാണെന്നും അത് പൂര്‍ണ...

Read More »

രണ്ടാം പിണറായി സർക്കാരിൽ എല്ലാവരും പുതുമുഖങ്ങൾ ; എം.ബി. രാജേഷിനെ സ്പീക്കര്‍

കെ.കെ. ശൈലജയെ ഒഴിവാക്കിയും എം.ബി. രാജേഷിനെ സ്പീക്കറാക്കിയും രണ്ടാം പിണറായി സർക്കാരിൽ എല്ലാവരും പുതുമുഖങ്ങൾ. ആർ.ബിന്ദു, വീണ ജോർജ് എന്നീ രണ്ട് വനിതകൾ മന്ത്രി സ്ഥാനങ്ങളിൽ ഉണ്ടാകും. എംവി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെ.എൻ ബാലഗോപാൽ, സജി ചെറിയാൻ, വി.എൻ വാസവൻ, വി.ശിവൻകുട്ടി, പി.എ മുഹമ്മദ് റിയാസ്, പി. രാജീവ്, വി.അബ്ദുറഹ്മാൻ എന്നിവരുൾപ്പെട്ട പട്ടികയ്ക്കാണ് സിപിഐഎം രൂപം നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയും കെ.കെ ശൈലജയും ഒഴികെ മറ്റെല്ലാവരും പുതുമുഖങ്ങൾ ആയിരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് മന്ത്രി...

Read More »

രണ്ടാം പിണറായി മന്ത്രിസഭയിലേക്ക് സിപിഐയിൽ നിന്ന് നാല് മന്ത്രിമാർ

രണ്ടാം പിണറായി മന്ത്രിസഭയിലേക്ക് സിപിഐയിൽ നിന്ന് നാല് മന്ത്രിമാർ തെരഞ്ഞെടുക്കപ്പെട്ടു. പി. പ്രസാദ്, കെ. രാജൻ, ജി. ആർ. അനിൽ, ചിഞ്ചു റാണി എന്നിവരെ സംസ്ഥാന കൗൺസിൽ തെരഞ്ഞെടുത്തു. ചേർത്തലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പി. പ്രസാദ് സിപിഐയുടെ സജീവ പ്രവർത്തകനും പരിസ്ഥിതി പ്രക്ഷോഭങ്ങളിൽ സജീവമായി ഇടപെടുന്ന പ്രവർത്തകനുമാണ്. കഴിഞ്ഞ തവണ ഒല്ലൂരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ രാജൻ മന്ത്രിസഭയുടെ അവസാന നാളുകളിൽ സംസ്ഥാനത്ത് ക്യാബിനറ്റ് റാങ്കോടുകൂടി ചീഫ് വിപ്പായി പ്രവർത്തിച്ചിട്ടുണ്ട്. കെ.രാജൻ ഇത്തവണയും ഒല്ലൂര...

Read More »

കെകെ ശൈലജ പുറത്ത് ; പിണറായി മന്ത്രിസഭയിൽ മന്ത്രിമാരെല്ലാം പുതുമുഖങ്ങള്‍

തിരുവനന്തപുരം : കെകെ ശൈലജ രണ്ടാം പിണറായി മന്ത്രിസഭയിൽ ഉണ്ടാകില്ലെന്ന് വിവരം. മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകുമ്പോൾ കെകെ ശൈലജക്ക് വേണ്ടി മാത്രം ഇളവ് നൽകേണ്ടതില്ലെന്ന നിര്‍ണ്ണായക തീരുമാനം ആണ് സിപിഎം കൈക്കൊണ്ടത്. കെകെ ശൈലജക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യം സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അത് അവസാന നിമിഷം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. കൊവിഡ് വ്യാപന സാഹചര്യവും ആരോഗ്യമന്ത്രി എന്ന നിലയിൽ കഴിഞ്ഞ മന്ത്രിസഭയിൽ നടത്തിയ മികച്ച പ്രവര്‍ത്തനവും മട്ടന്നൂരിൽ നേടിയ വൻ ഭൂരിപക്ഷവും എല്ലാം കണക്കിലെടുത്ത് കെ...

Read More »

More News in keralam