---
title: "കാഥികൻ തേവർതോട്ടം സുകുമാരൻ അന്തരിച്ചു. "
english_title: "Kathikan Thevarthottam Sukumaran passed away. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134200/kathikan-thevarthottam-sukumaran-passed-away"
published_at: "2023-07-27T19:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c2723d36b6b_WhatsApp_Image_2023-07-27_at_7.02.56_PM.jpeg"
keywords: []
---

# കാഥികൻ തേവർതോട്ടം സുകുമാരൻ അന്തരിച്ചു. 

> **Lead Summary:** കാഥികൻ തേവർതോട്ടം സുകുമാരൻ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. കൊല്ലം ഏറം സ്വദേശിയാണ്. കേരള സംഗീതനാടക അക്കാഡമി 1994ൽ കഥാപ്രസംഗത്തിനുള്ള പുരസ്കാരവും 2000 ൽ ഫെലോഷിപ്പും നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

## Article Content

കാഥികൻ തേവർതോട്ടം സുകുമാരൻ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. കൊല്ലം ഏറം സ്വദേശിയാണ്. കേരള സംഗീതനാടക അക്കാഡമി 1994ൽ കഥാപ്രസംഗത്തിനുള്ള പുരസ്കാരവും 2000 ൽ ഫെലോഷിപ്പും നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

വി. സാംബശിവൻ, കെടാമംഗലം സദാനന്ദൻ എന്നിവരോടൊപ്പം പുരോഗമന കഥാപ്രസംഗ കലാസംഘടന കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ആകാശവാണിയിലും ദൂരദർശനിലും നിരവധി കഥകൾ കഥാപ്രസംഗരൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. വി. സാംബശിവൻ അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134200/kathikan-thevarthottam-sukumaran-passed-away)