കേരളത്തിന്റെ നോവായി മാറിയ അഞ്ചുവയസ്സുകാരിക്ക് കണ്ണീരോടെ വിടചൊല്ലി നാട്.

കേരളത്തിന്റെ നോവായി മാറിയ അഞ്ചുവയസ്സുകാരിക്ക് കണ്ണീരോടെ വിടചൊല്ലി നാട്.
Jul 30, 2023 11:29 AM | By shivesh

ആലുവ: കേരളത്തിന്റെ നോവായി മാറിയ അഞ്ചുവയസ്സുകാരിക്ക് കണ്ണീരോടെ വിടചൊല്ലി നാട്. കഴിഞ്ഞദിവസം ആലുവയില്‍ അതിദാരുണമായി കൊല്ലപ്പെട്ട ബിഹാര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു. രാവിലെ 10.45-ഓടെ ആലുവ കീഴ്മാട് ശ്മശാനത്തിലാണ് സംസ്‌കാരചടങ്ങുകള്‍ നടന്നത്.

അഞ്ചുവയസ്സുകാരിയുടെ മാതാപിതാക്കളും സഹോദരങ്ങളും വിവിധ രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും നാട്ടുകാരും ഉള്‍പ്പെടെ വന്‍ജനാവലി സംസ്‌കാരചടങ്ങില്‍ പങ്കെടുത്തു. ഒട്ടേറെകുട്ടികളും നിറഞ്ഞ കണ്ണുകളുമായി സംസ്‌കാരചടങ്ങുകള്‍ വീക്ഷിക്കാനെത്തിയത് കണ്ടുനിന്നവരെയും ദുഃഖത്തിലാഴ്ത്തി.

ഞായറാഴ്ച രാവിലെ പെണ്‍കുട്ടി പഠിച്ചിരുന്ന തായിക്കാട്ടുകര എല്‍.പി. സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നൂറുക്കണക്കിന് പേരാണ് അന്ത്യാഞ്‌ലി അര്‍പ്പിക്കാനെത്തിയത്. സ്‌കൂളിലെ കുട്ടികളും അമ്മമാരും അധ്യാപകരും കുഞ്ഞിന്റെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി. പല അമ്മമാരും ഏറെ വൈകാരികമായാണ് പ്രതികരിച്ചത്.

പിഞ്ചുകുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയതിന്റെ രോഷപ്രകടനങ്ങളും പലരില്‍നിന്നുമുണ്ടായി. തുടര്‍ന്ന് പത്തുമണിയോടെ പൊതുദര്‍ശനം അവസാനിപ്പിച്ചശേഷമാണ് മൃതദേഹം കീഴ്മാട് ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. സൗകര്യങ്ങള്‍ പരിമിതമായതിനാല്‍ ബിഹാര്‍ സ്വദേശികള്‍ താമസിക്കുന്ന വീട്ടില്‍ പൊതുദര്‍ശനം ഉണ്ടായിരുന്നില്ല.

The five-year-old girl, who became Kerala's novena, bid a tearful farewell to the country.

Next TV

Related Stories
കേളകം കൃഷി ഓഫീസർ ജി.വി. രജനി അന്തരിച്ചു

Apr 11, 2025 10:53 PM

കേളകം കൃഷി ഓഫീസർ ജി.വി. രജനി അന്തരിച്ചു

കേളകം കൃഷി ഓഫീസർ ജി.വി. രജനി...

Read More >>
 കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് വൈസ് പ്രസിഡണ്ട്  ബെന്നി ഫിലിപ്പ് കടുപ്പിൽ (55) അന്തരിച്ചു

Feb 20, 2025 08:55 PM

കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബെന്നി ഫിലിപ്പ് കടുപ്പിൽ (55) അന്തരിച്ചു

കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബെന്നി ഫിലിപ്പ് കടുപ്പിൽ (55)...

Read More >>
ആലച്ചേരിയിൽ തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

Feb 15, 2025 09:02 PM

ആലച്ചേരിയിൽ തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

ആലച്ചേരിയിൽ തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ...

Read More >>
അമേരിക്കയിൽ വാഹനാപകടത്തിൽ ഇരിട്ടി കോളിത്തട്ട് സ്വദേശിയായ യുവാവ് മരിച്ചു

Oct 20, 2024 06:36 PM

അമേരിക്കയിൽ വാഹനാപകടത്തിൽ ഇരിട്ടി കോളിത്തട്ട് സ്വദേശിയായ യുവാവ് മരിച്ചു

അമേരിക്കയിൽ വാഹനാപകടത്തിൽ ഇരിട്ടി കോളിത്തട്ട് സ്വദേശിയായ യുവാവ്...

Read More >>
Top Stories