പാലക്കാട്: വഴിയാത്രക്കാരന് ബൈക്കിടിച്ച് മരിച്ചു. മാഹി സ്വദേശി അഷ്റഫ് മഹിമയാണ് മരിച്ചത്. രാവിലെ പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. മോസ്കിലേക്ക് നടന്ന് പോവുകയായിരുന്ന അഷ്റഫിനെ ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
The passenger died after being hit by a bike.