വി കുഞ്ഞിക്കണ്ണൻ മാസ്റ്റർ അനുസ്മരണവും മികച്ച വിദ്യാർത്ഥിക്കുള്ള ഗോൾഡ് മെഡൽ വിതരണവും നടത്തി.

By | Friday February 14th, 2020

SHARE NEWS

 

പേരാവൂർ :മലബാർ എഡ്യൂക്കേഷൻ ട്രസ്റ്റ് സ്ഥാപകനും മണത്തണ പേരാവൂർ യു പി സ്കൂൾ റിട്ടയേർഡ് അധ്യാപകനുമായിരുന്ന വി കുഞ്ഞിക്കണ്ണൻ മാസ്റ്റർ അനുസ്മരണവും, പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച അധ്യാപക ട്രെയിനിക്കുള്ള ഗോൾഡ് മെഡൽ വിതരണവും നടത്തി.

കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അനുസ്മരണയോഗം കണ്ണൂർ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണർ പി. കെ സുരേഷ് ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിൻസിപ്പൽ ഇന്ദു കെ മാത്യു അധ്യക്ഷത വഹിച്ചു. റിട്ടയേർഡ് അധ്യാപകൻ ബാലകൃഷ്ണൻ കെ. കെ. അനുസ്മരണ പ്രഭാഷണം നടത്തി.

മാനേജർ വത്സൻ മഠത്തിൽ, വി കെ ബാലകൃഷ്ണൻ, എം ഭാസ്കരൻ, കെ സദാനന്ദൻ, കെ സോമസുന്ദരൻ, വി ടി ജോസഫ്, പ്രീത കുര്യാക്കോസ്, രാഹുൽ ടി.വി, ശ്രീജ കെ എന്നിവർ സംസാരിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read