വാഹനാപകടത്തിൽ മലയാളി യുവാവ്​ മരിച്ചു.

വാഹനാപകടത്തിൽ മലയാളി യുവാവ്​ മരിച്ചു.
Oct 5, 2023 07:12 PM | By shivesh

ഹാഇൽ: സൗദിയിലെ ഹാഇൽ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ്​ മരിച്ചു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി നയ്യാൻ സിദ്ദീഖി​ന്‍റെ മകൻ ജംഷീർ (30) ആണ്​ ഹായിലിലിന്​ സമീപം ഹുലൈഫ എന്ന സ്ഥലത്ത് വെച്ചുണ്ടായ അപകടത്തിൽ മരിച്ചത്​. ആറാദിയ എന്ന സ്ഥലത്ത് ബൂഫിയ ജീവനക്കാരൻ ആയിരുന്നു. ഹോം ഡെലിവെറിക്കായി പോകുന്ന വഴിയിൽ ജംഷീർ ഓടിച്ചിരുന്ന വാൻ സ്വദേശി പൗരൻ ഓടിച്ച വാഹനവുമായി കുട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്ത് വെച്ച് മരണം സംഭവിച്ചു. മൃതദേഹം ഹാഇൽ അൽ ഹയാത്ത് ആശുപത്രി മോർച്ചറിയിൽ സുക്ഷിച്ചിരിക്കുകയാണ്​. ഹാഇലിൽ ഖബറടക്കം ചെയ്യാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും സാമുഹിക പ്രവർത്തകരും. നിയമ നടപടികൾ പൂർത്തികരിക്കുകയാണ്​. മാതാവ്: ജമീല, ഭാര്യ: തസ്ലീബാനു. മുന്ന് സഹോദരങ്ങളുണ്ട്.

A Malayali youth died in a car accident.

Next TV

Related Stories
Top Stories










News Roundup