മ​ദ്യ​പാ​ന​ത്തി​നി​ടെ ഉ​ണ്ടാ​യ അ​ടി​പി​ടി​യി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു.

മ​ദ്യ​പാ​ന​ത്തി​നി​ടെ ഉ​ണ്ടാ​യ അ​ടി​പി​ടി​യി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു.
Oct 16, 2023 11:04 PM | By shivesh

ഹ​രി​പ്പാ​ട്: മ​ദ്യ​പാ​ന​ത്തി​നി​ടെ ഉ​ണ്ടാ​യ അ​ടി​പി​ടി​യി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു. സു​ഹൃ​ത്തു​ക്ക​ളാ​യ മൂ​ന്ന് പേ​ർ ക​സ്റ്റ​ഡി​യി​ൽ. ചെ​ങ്ങ​ന്നൂ​ർ ഇ​ല​ഞ്ഞി​മേ​ൽ കോ​ല​ത്ത് വീ​ട്ടി​ൽ സ​തീ​ശ​ന്‍റെ മ​ക​ൻ സ​ജീ​വാ​ണ് ( ഉ​ണ്ണി - 32) മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ ചേ​പ്പാ​ട് കാ​ഞ്ഞൂ​ർ ക്ഷേ​ത്ര​ത്തി​ന് കി​ഴ​ക്കു​ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം.

സം​ഭ​വ സ​മ​യം സ​ജീ​വി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര തു​ണ്ടി​ൽ വീ​ട്ടി​ൽ പ്ര​വീ​ൺ (27) അ​രു​ൺ ഭ​വ​ന​ത്തി​ൽ അ​രു​ൺ (33) ചെ​ങ്ങ​ന്നൂ​ർ ഇ​ല​ഞ്ഞി​മേ​ൽ മ​നോ​ജ് ഭ​വ​ന​ത്തി​ൽ മ​നോ​ജ് (33) എ​ന്നി​വ​രെ ക​രീ​ല​ക്കു​ള​ങ്ങ​ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. അ​വ​ശ​നി​ല​യി​ലാ​യ സ​ജീ​വി​നെ സു​ഹൃ​ത്തു​ക്ക​ളാ​യ പ്ര​വീ​ൺ, അ​രു​ൺ, മ​നോ​ജ് എ​ന്നി​വ​ർ ചേ​ർ​ന്ന് വാ​ഹ​ന​ത്തി​ൽ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ടം പ​റ്റി എ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ട് ഇ​വ​ർ പ​റ​ഞ്ഞ​ത്.

സം​ശ​യം തോ​ന്നി​യ ജീ​വ​ന​ക്കാ​ർ ഇ​വ​രെ ത​ട​ഞ്ഞു വെ​ക്കു​ക​യും പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് യ​ഥാ​ർ​ഥ സം​ഭ​വം പു​റ​ത്തു വ​ന്ന​ത്‌. സ​നീ​ഷ് എ​ന്ന ക​രാ​റു​കാ​ര​ന്‍റെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​വ​ർ നാ​ലു പേ​രും. സ​നീ​ഷി​ന്‍റെ കു​ഞ്ഞി​ന്‍റെ 28 കെ​ട്ട് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ഇ​വ​ർ കാ​ഞ്ഞൂ​ർ എ​ത്തി​യ​ത്.

ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ൽ നി​ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ത​മ്മി​ൽ ത​ർ​ക്കം ഉ​ണ്ടാ​കു​ന്ന​തും അ​ടി പി​ടി​യി​ൽ ക​ലാ​ശി​ച്ച​തും.


The youth was killed in a drunken attack.

Next TV

Related Stories
കേളകം കൃഷി ഓഫീസർ ജി.വി. രജനി അന്തരിച്ചു

Apr 11, 2025 10:53 PM

കേളകം കൃഷി ഓഫീസർ ജി.വി. രജനി അന്തരിച്ചു

കേളകം കൃഷി ഓഫീസർ ജി.വി. രജനി...

Read More >>
 കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് വൈസ് പ്രസിഡണ്ട്  ബെന്നി ഫിലിപ്പ് കടുപ്പിൽ (55) അന്തരിച്ചു

Feb 20, 2025 08:55 PM

കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബെന്നി ഫിലിപ്പ് കടുപ്പിൽ (55) അന്തരിച്ചു

കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബെന്നി ഫിലിപ്പ് കടുപ്പിൽ (55)...

Read More >>
ആലച്ചേരിയിൽ തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

Feb 15, 2025 09:02 PM

ആലച്ചേരിയിൽ തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

ആലച്ചേരിയിൽ തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ...

Read More >>
അമേരിക്കയിൽ വാഹനാപകടത്തിൽ ഇരിട്ടി കോളിത്തട്ട് സ്വദേശിയായ യുവാവ് മരിച്ചു

Oct 20, 2024 06:36 PM

അമേരിക്കയിൽ വാഹനാപകടത്തിൽ ഇരിട്ടി കോളിത്തട്ട് സ്വദേശിയായ യുവാവ് മരിച്ചു

അമേരിക്കയിൽ വാഹനാപകടത്തിൽ ഇരിട്ടി കോളിത്തട്ട് സ്വദേശിയായ യുവാവ്...

Read More >>
Top Stories