സിപിഐഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും. സമ്മേളന നടപടിക്രമങ്ങള്‍ ഇന്ന് രാത്രി പൂര്‍ത്തീകരിക്കും. സിപിഐഎം സമ്മേളനങ്ങള്‍ വെട്ടി ചുരുക്കാന്‍ നേരത്തെ തന്നെ തീരുമാനമായിരുന്നു. സിപിഐഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനം രണ്ട് ദിവസമാക്കി വെട്ടിക്കുറച്ചുവെന്നായിരുന്നു നേരത്തെ പുറത്ത് വന്ന വാര്‍ത്ത. നാളെ കൊണ്ട് സമ്മേളന നടപടികള്‍ പൂര്‍ത്തിയാക്കാനായിരുന്നു ആദ്യത്തെ തീരുമാനം. ഞായറാഴ്ച സമ്ബൂര്‍ണ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് നാളെ കൊണ്ട് സമ്മേളനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്ന് തന്നെ സമ്മേളന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നിലവിലെ നീക്കം
Cpim kasaragod