ഇരിട്ടി: കേരള പ്രദേശ്സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ജില്ലാ നേതൃത്വ പരിശീലന ക്യാമ്പിന് ഇരിട്ടി മാടത്തിയിൽ തുടക്കമായി. ദ്വിദിന ക്യാമ്പ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് സി.പ്രദീപ് ഉദ്ഘാടനം ചെയ്തു. എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി താൽക്കാലിക അധ്യാപകരെ നിയമിക്കാനുള്ള ഉത്തരവിന് പിന്നിൽ വിദ്യഭ്യാസ മേഖലയിൽ നിയമന നിരോധനം നടപ്പിലാക്കുന്നതിൻ്റെ മുന്നോടിയാണെന്ന് അദ്ദേഹം പറഞ്ഞു. എംപ്ലോയ്മെൻ്റ് നിയമനത്തെ എതിർക്കുന്നില്ല. അത് അധ്യയനത്തിൻ്റെ ആദ്യ ദിവസം മുതൽവേണം .നിയമനം നീട്ടികൊണ്ടുപോകാനുള്ള ശ്രമമാണിതിന് പിന്നിൽ, തീരുമാനം പിന്നിട് മാറ്റിയത് സംഘടനയുടെ ശക്തമായ ഇടപെടലിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡൻ്റ് യു.കെ. ബാലചന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഇ.കെ.ജയപ്രസാദ്, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ എൻ.ശ്യം കുമാർ, കെ.രമേശൻ, സെക്രട്ടറിമാരായ പി.വി ജ്യോതി, വി.മണികണ്ഡൻ, സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ സി.എം.പ്രസീത, രാധാകൃഷ്ണൻ മാണിക്കോത്ത്, എം.കെ.അരുണ, എ.കെ. ഹസ്സൻ, സി.വി.എ.ജലീൽ എന്നിവർ പ്രസംഗിച്ചു.
സംഘടന പിന്നിട്ട നാൾവഴികൾ, പോരാട്ടങ്ങളും അവകാശങ്ങളും എന്ന വിഷയത്തിൽ വി.കെ.അജിത്ത് കുമാറും സംഘടനാ പ്രവർത്തനം വർത്തമാനകാല കാഴ്ച്ചപ്പാടിൽ എന്ന വിഷയത്തിൽ യു.കെ.ബാലചന്ദ്രൻ എന്നിവർ ക്ലാസ്സെടുത്തു. സംഗീത നിശയുമുണ്ടായി. ഞായറാഴ്ച്ച നടക്കുന്ന സമാപനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളിൽ ഡോ.കെ.വി.മനോജ്, പി.കെ. അരവിന്ദാക്ഷൻ എന്നിവർ സംസാരിക്കും.
Kpsta