ബോഡി കോഡില്‍ ഇളവ്; തദ്ദേശീയമായി ബോഡി നിര്‍മ്മിച്ച പുതിയ ട്രക്കുകള്‍ രജിസ്റ്റര്‍ചെയ്യാം

By | Thursday September 17th, 2020

SHARE NEWS

 

തദ്ദേശീയമായി ബോഡി നിർമിക്കുന്ന ട്രക്കുകൾ രജിസ്റ്റർചെയ്യാൻ സംസ്ഥാന സർക്കാർ പ്രത്യേകാനുമതി നൽകി. കേന്ദ്ര നിബന്ധനയായ ട്രക്ക് ബോഡികോഡിലാണ് ഇളവു നൽകിയത്. ഷാസിയിൽ തദ്ദേശീയമായി ബോഡി നിർമിച്ചവർക്കാണ് ഇളവ് പ്രയോജനപ്പെടുക.

അംഗീകാരമില്ലാത്ത ഫാക്ടറികളിൽ ബോഡി നിർമിച്ചതിന്റെപേരിൽ രജിസ്ട്രേഷൻ നിഷേധിക്കപ്പെട്ട ലോറികൾ ഇനി നിരത്തിലിറക്കാം. ട്രക്ക് ബോഡി നിർമാണത്തിന് അംഗീകൃത ഫാക്ടറികളെ നിയോഗിച്ചുകൊണ്ട് കഴിഞ്ഞ ഒക്ടോബറിലാണ് കേന്ദ്രസർക്കാർ നിയമനിർമാണം നടത്തിയത്.

ലോക്ഡൗൺ നിയന്ത്രണങ്ങളെത്തുടർന്ന് സംസ്ഥാനത്തെ ട്രക്ക് ബോഡി നിർമാതാക്കൾക്ക് കേന്ദ്ര അംഗീകാരം നേടാൻ കഴിഞ്ഞിട്ടില്ല. ഈവർഷം മാർച്ചിനുള്ളിൽ അംഗീകാരം നേടണമെന്നായിരുന്നു നിബന്ധന.

ട്രക്ക് ബോഡി നിർമിക്കുന്ന വർക്ഷോപ്പിന് തദ്ദേശ സ്ഥാപനങ്ങളിൽനിന്നുള്ള ലൈസൻസ് ഉണ്ടാവണം. ബോഡി നിർമിച്ച സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റ് വാഹന ഉടമ ഹാജരാക്കണം. ഇതിനുപുറമേ, വർക്ഷോപ്പിൽനിന്നുളള ഡ്രോയിങ്, ഫാബ്രിക്കേഷന്റെ സ്പെസിഫിക്കേഷനും വിലയും ഉൾക്കൊള്ളിച്ചുളള ഇൻവോയ്സ് എന്നിവയും ഹാജരാക്കണം.

നവംബർ വരെ ഈ ആനുകൂല്യം ലഭിക്കും. ബോഡി നിർമിക്കുന്ന സ്ഥാപനങ്ങൾ അതിനുള്ളിൽ കേന്ദ്ര അംഗീകാരം നേടണം. ട്രക്ക് ബോഡി കോഡ് പ്രകാരം ചരക്കുവാഹനങ്ങൾ രജിസ്റ്റർചെയ്യുന്നതു സംബന്ധിച്ച സംശയനിവാരണത്തിന് എം.വി.ഡി. കോൾ സെന്ററുമായി ബന്ധപ്പെടാം. ഫോൺ: 9446033314

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read