SHARE NEWS
കേളകം: കേളകം പൊയ്യമല ഐസ്ക്രീം ഫാക്ടറിക്ക് സമീപം കാർ നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റിലിടിച്ച് അപകടം. കേളകത്തുനിന്നും പൊയ്യമലയിലേക്ക് പോവുകയായിരുന്ന കേളകം സ്വദേശിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഒരു വൈദ്യുതപോസ്റ്റ് പൂർണ്ണമായും തകർന്നു.
കേളകം കെ.എസ്.ഇ ബി ജീവനക്കരെത്തി വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തികൾ ആരംഭിച്ചു.