വൻ പ്രക്ഷോഭങ്ങളുടെ സൂചനയേകി ഫോറസ്റ്റ് ഓഫീസിലേക്ക് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ ഉപരോധസമരം…

By | Wednesday September 16th, 2020

SHARE NEWS

 

കണ്ടപ്പുനം : ജനവാസ മേഖലകളെ പരിസ്ഥിതി ലോലമേഖലയായി പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനം റദ്ദാക്കണമെന്നും
പരിസ്ഥിതി ലോല മേഖലയുടെ പരിധി വനാതിർത്തിയിൽ തന്നെ നിലനിർത്തി സീറോ പോയിന്റായി നിശ്ചയിച്ചുകൊണ്ട്
അന്തിമ വിജ്ഞാപനം ഇറക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയൂർ വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിലേക്ക്
നീണ്ടുനോക്കിയിൽനിന്ന് പ്രതിഷേധജാഥയും കണ്ടപ്പുനത്ത് ഉപരോധ സമരവും നടത്തിയത്.

അതിർത്തി നിർണ്ണയിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിച്ച അലംഭാവമാണ്
കുടിയേറ്റ ചരിത്രത്തിന്റെ 70 ആണ്ടുകൾക്കിപ്പുറം ജനവാസ മേഖലകൾ പരിസ്ഥിതി ലോല മേഖലയായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കാൻ വഴിവെച്ചതെന്നും
കേന്ദ്രസർക്കാരിന് ഒത്താശ ചെയ്തുകൊണ്ട്
ജനങ്ങളെ വഞ്ചിക്കുന്നതിന് കൂട്ടുനിന്ന കേരള സർക്കാർ മാപ്പ് അർഹിക്കാത്ത ജനദ്രോഹമാണ് ചെയ്തതെന്നും
കോൺഗ്രസ് ആരോപിച്ചു.

ഉദ്ഘാടനം ഡിസിസി സെക്രട്ടറി പി. സി രാമകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ്‌ റോയി നമ്പുടാകം അധ്യക്ഷത,
ടി എസ് ശശീന്ദ്രൻ, ഇന്ദിരാ ശ്രീധരൻ, ജോസഫ് പൂവക്കുളം തുടങ്ങിയവർ സംസാരിച്ചു.

ആഗസ്റ്റിൽ വടക്കേൽ,സോനു വല്ലത്തുകാരൻ, ബിജു ഒളാട്ടുപുറം, റെയ്സൺ കെ ജെയിംസ് തുടങ്ങിയവർ നേതൃത്വം നൽകി.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read