Categories
headlines

പേരാവൂർ താലൂക്ക് ആശുപത്രിക്ക് കോവിഡ് ഐസൊലേഷൻ വാർഡ് അനുവദിച്ച് ഉത്തരവിറങ്ങി

പേരാവൂർ : കോവിഡിന്റെ മൂന്നാം തരംഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പേരാവൂർ താലൂക്ക് ആശുപത്രിക്ക് 15 കിടക്കകളുള്ള കോവിഡ് ഐസൊലേഷൻ വാർഡ് അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി.കരിവെള്ളൂർ ,ഒടുവള്ളിത്തട്ട്, കൂട്ടു മുഖം, പാപ്പിനിശ്ശേരി, പാട്യം, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും,ചിറ്റാരിപ്പറമ്പ് ബി.പി.എച്ച്.സി, ചെലോറ, മുഴപ്പിലങ്ങാട്, പന്യന്നൂർ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ,പേരാവൂർ, പഴയങ്ങാടി താലൂക്ക് ആശുപത്രികളിലുമാണ് കോവിഡ് ഐസലേഷൻ വാർഡുകൾ സ്ഥാപിക്കുന്നത്.

കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ആണ് നിർവ്വഹണ ഏജൻസി 1.79 കോടിയുടെ പദ്ധതിയാണിത്.ഗവ:മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഐസൊലേഷൻ ബ്ലോക്ക് പോലെ ഓരോ നിയമസഭാ മണ്ഡലത്തിലുമുള്ള ഒരു തിരഞ്ഞെടുത്ത ആസ്പത്രിയിൽ ഐസൊലേഷൻ വാർഡ് ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് പേരാവൂർ താലൂക്കാസ്പത്രിക്കും ഇതനുവദിച്ചത്.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP