Categories
headlines

കണ്ണൂർ ജില്ലയിൽ 11 ആശുപത്രികളിൽ കോവിഡ് ഐസൊലേഷൻ വാർഡ്

പേരാവൂർ:കോവിഡിന്റെ മൂന്നാം തരംഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 11 ഇടങ്ങളിൽ കൂടി ഐസലേഷൻ വാർഡുകൾ അനുവദിച്ചു സർക്കാർ ഉത്തരവായി.പേരാവൂർ, പഴയങ്ങാടി താലൂക്ക് ആശുപത്രികളിലുംകരിവെള്ളൂർ ,ഒടുവള്ളിത്തട്ട്, കൂട്ടു മുഖം, പാപ്പിനിശ്ശേരി, പാട്യം, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും,ചിറ്റാരിപ്പറമ്പ് ബി.പി.എച്ച്.സി, ചെലോറ, മുഴപ്പിലങ്ങാട്, പന്യന്നൂർ കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ്കോവിഡ് ഐസലേഷൻ വാർഡുകൾ സ്ഥാപിക്കുന്നത്.

2021-22 ലെ പുതുക്കിയ ബജറ്റ് പ്രസംഗം അനുസരിച്ച്, എല്ലാ സി‌എച്ച്‌സി, താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും ആണ് ഐസോളേഷൻ വാർഡുകൾ സ്ഥാപിക്കുക. പുതിയ വാർഡുകൾ സ്ഥാപിക്കുന്നതിന് 1.75 കോടി രൂപ ആവശ്യമാണെന്നും കണക്കാക്കപ്പെടുന്നു. പഴയ കെട്ടിടങ്ങളുടെ നവീകരണത്തിന് 1.25 കോടി രൂപയും അനുവദിച്ചു.ഗവ:മെഡിക്കൽ കോളേജ് ആസ്പത്രികളിലെ ഐസൊലേഷൻ ബ്ലോക്ക് പോലെ ഓരോ നിയമസഭാ മണ്ഡലത്തിലുമുള്ള ഒരു തിരഞ്ഞെടുത്ത ആസ്പത്രിയിൽ ഐസൊലേഷൻ വാർഡ് ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ 10 മുതൽ 20 വരെ കിടക്കകളുള്ള ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കുന്നത്.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP