ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷന്‍ വന്‍ ഭൂരിപക്ഷത്തില്‍ പിടിച്ചെടുത്ത് എല്‍ഡിഎഫ്.

By | Friday January 22nd, 2021

SHARE NEWS

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷന്‍ വന്‍ ഭൂരിപക്ഷത്തില്‍ പിടിച്ചെടുത്ത് എല്‍ഡിഎഫ്. സിപിഐഎമ്മിലെ അഡ്വ. ബിനോയ് കുര്യന്‍ 7094 വോട്ടിന് വിജയിച്ചു. കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥി ലിന്റ ജയിംസാണ് പരാജയപ്പെട്ടത്. ബിനോയ് കുര്യന് 18,524 വോട്ടും ലിന്‍ഡ ജയിംസിന് 11,650 വോട്ടും ബിജെപിയിലെ കെ ജയപ്രകാശിന് 1329 വോട്ടുകളും ലഭിച്ചു. സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. 24 കണ്ണൂര്‍ അംഗ ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് അംഗസംഖ്യ ഇതോടെ 17 ആയി.

ആകെ പോൾ ചെയ്ത വോട്ട് – 32356
അഡ്വ. ബിനോയ്‌ കുര്യൻ – 18524
ലിൻഡ ജയിംസ് – 11650
കെ ജയപ്രകാശ് – 1329
ലിൻഡ ബാബു – 419
മൈക്കിൾ – 99
നാരായണ കുമാര്‍ – 76
ലിൻഡ എം – 259

അതേസമയം, കൊല്ലം പന്മന ഗ്രാമപഞ്ചായത്ത് പറമ്പിമുക്ക് വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി നൗഫല്‍ 323 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കൊല്ലം ചോല വാര്‍ഡിലും യുഡിഎഫ് വിജയിച്ചു. കോണ്‍ഗ്രസിലെ അനില്‍കുമാറിന്റെ വിജയം 70 വോട്ടുകള്‍ക്കാണ്. മാവൂര്‍ ഗ്രാമപ്പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ കെ.സി വാസന്തി 27 വോട്ടിന് ജയിച്ചു. ജയത്തോടെ മാവൂരില്‍ യുഡിഎഫിന് ഭൂരിപക്ഷമായി.

തൃശൂര്‍ കോര്‍പറേഷന്‍ പുല്ലഴി ഡിവിഷനില്‍ യുഡിഎഫിന് അട്ടിമറി വിജയം. ഇടതുമുന്നണിയുടെ സിറ്റിങ്ങ് ആണ് യുഡിഎഫ് പിടിച്ചെടുത്തത്. കോണ്‍ഗ്രസിലെ കെ.രാമനാഥന്‍ 998 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഇടത് സ്വതന്ത്രന്‍ അഡ്വ. മഠത്തില്‍ രാമന്‍കുട്ടിയെയാണ് പരാജയപ്പെടുത്തിയത്. കോര്‍പറേഷനില്‍ ഇതോടെ ഇരു മുന്നണികള്‍ക്കും 24 സീറ്റ് വീതമായി. കോണ്‍ഗ്രസ് വിമതനെ മേയാറാക്കിയുള്ള ഇടതുമുന്നണിയുടെ ഭരണത്തില്‍ നിര്‍ണായകമാവും പുല്ലഴിയിലെ ഇപ്പോഴത്തെ യു.ഡി.എഫിന്റെ വിജയം.

മാവൂര്‍ ഗ്രാമപ്പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ കെ.സി വാസന്തി 27 വോട്ടിന് ജയിച്ചു. ജയത്തോടെ മാവൂരില്‍ യുഡിഎഫിന് ഭൂരിപക്ഷമായി.

കളമശേരി നഗരസഭയിലെ 37-ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അട്ടിമറി വിജയമാണ് നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി റഫീഖ് മരയ്ക്കാര്‍ 64 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇദ്ദേഹത്തിന് 308 വോട്ട് ലഭിച്ചു. യുഡിഎഫിലെ ലീഗ് സ്ഥാനാര്‍ഥി സമീലിനെയാണ് റഫീഖ് തോല്‍പ്പിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി സമീലിന് 244 വോട്ട് കിട്ടി. യുഡിഎഫിലെ തന്നെ വിമത സ്ഥാനാര്‍ത്ഥി 207 വോട്ട് നേടി. ബിജെപി ‘ സ്ഥാനാര്‍ത്ഥിക്ക് 13 വോട്ടാണ് നേടാനായത്. ഇതോടെ നഗരസഭയില്‍ കക്ഷിനില 20-21 എന്നായി. സ്വതന്ത്ര സ്ഥാനാര്‍ഥി തെള്ളിയില്‍ ജെ മാത്യുവിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. 42 വാര്‍ഡുകളുള്ള നഗരസഭയില്‍ യുഡിഎഫിന് 19, എല്‍ഡിഎഫിന് 18, യുഡിഎഫ് വിമതര്‍ രണ്ട്, സ്വതന്ത്ര ഒന്ന്, ബിജെപി ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. ചെയര്‍പേഴ്സണ്‍ തെരെഞ്ഞെടുപ്പില്‍ ഒരു യുഡിഎഫ് വിമതനും സ്വതന്ത്ര അംഗവും എല്‍ഡിഎഫിനെയും, ഒരു യുഡിഎഫ് വിമതന്‍ യുഡിഎഫിനെയും പിന്തുണച്ചതോടെ മുന്നണികളുടെ കക്ഷിനില 20-20 എന്ന നിലയിലായി. തുടര്‍ന്ന് നറുക്കപ്പിലൂടെ ഭരണം യുഡിഎഫിന് ലഭിക്കുകയായിരുന്നു

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read