റോഡരികിൽ ഉപേക്ഷിച്ച പഴയ വൈദ്യുത തൂണുകൾ അപകടഭീഷണി

By | Friday March 15th, 2019

SHARE NEWS

ഉപയോഗമില്ലാതാവുമ്പോൾ റോഡരികിൽ ഉപേക്ഷിക്കുന്ന പഴയ വൈദ്യുതി തൂണുകൾ അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു. പുതിയ വൈദ്യുതി തൂണുകൾ സ്ഥാപിക്കുമ്പോൾ പഴയ തൂണുകൾ നീക്കം ചെയ്യാതെ റോഡരികിൽ കിടക്കും. റോഡ് വീതി കൂട്ടുമ്പോൾ പോലും വൈദ്യുത തൂണുകൾ മാറ്റി അപകട സാധ്യത കുറയ്ക്കാൻ അധികൃതർ ശ്രമിക്കാറില്ല. ചിലയിടങ്ങളിൽ തൂണുകൾ തകർത്ത് റോഡരികിൽ തന്നെ തള്ളിയ നിലയിലായിരിക്കും.

ഇത്തരം തൂണുകളിൽ തട്ടി അപകടങ്ങൾ പതിവായിട്ടും മാസങ്ങളോളം പാതയോരത്തും റോഡിലും തടസ്സമായി കിടക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read