ചലച്ചിത്ര നടന്‍ മേള രഘു അന്തരിച്ചു.

By | Tuesday May 4th, 2021

SHARE NEWS

കൊച്ചി: കെജി ജോര്‍ജിന്റെ ‘മേള’ എന്ന ചിത്രത്തിലൂടെ പ്രശസ്‌തനായ നടന്‍ ചേർത്തല പുത്തൻവെളി ശശിധരൻ (മേള രഘു) അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിൽ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മാസം വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

‘മേള’ സിനിമയിലൂടെ കലാരംഗത്ത് സജീവമായ താരം 35ല്‍ അധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ‘മേള’യിൽ മമ്മൂട്ടിക്കൊപ്പം നായകതുല്യമായ വേഷമാണ് അദ്ദേഹം കൈകാര്യം ചെയ്‌തത്‌. മോഹന്‍ലാല്‍ നായകനായ ജീത്തു ജോസഫ് സിനിമ ‘ദൃശ്യം 2‘ ആണ് അവസാനമായി അഭിനയിച്ച ചിത്രം. കമലഹാസന്റെ ‘അപൂര്‍വ സഹോദരങ്ങളി’ലും ശ്രദ്ധേയ പ്രകടനം കാഴ്‌ചവെച്ചു. ഭാര്യ: ശ്യാമള, മകൾ: ശിൽപ

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read