ഇറച്ചിയും പച്ച മത്സ്യവും ഇട്ടു നൽകാൻ പറ്റുന്നതുൾപ്പെടെ പ്ലാസ്റ്റിക്കിന് ബദലുണ്ടെന്ന വ്യക്തമാക്കിയ ദ്വിദിന ഹരിതായനം പ്രദർശനം സമാപിച്ചു.

By | Thursday February 13th, 2020

SHARE NEWS

ഇരിട്ടി:  ഗ്രീൻലീഫിന്റെ നേതൃത്വത്തിൽ ഇരിട്ടി നഗരസഭ, ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, പാല ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഉറവ പരിസ്ഥിതി ക്ലബ്ബ എന്നിവയുടെ സഹകരണത്തോടെയാണ് പ്ലാസ്റ്റിക് നിയന്ത്രണ നിയമ ബോധൽക്കരണവും ബദൽ ഉൽപ്പന്ന പ്രദർശനവും നടത്തിയത്.
കുടുംബശ്രീ, ഹരിതസേന, തൊഴിലുറപ്പ് പ്രവർത്തകർക്കുള്ള ബോധവൽക്കരണ സെമിനാർ ഇരിട്ടി തഹസിൽദാർ കെ.കെ.ദിവാകരൻ ഉദ്ഘാടനം ചെയ്തു. പ്രഥമ ചെയർമാൻ ഡോ.എം.ജെ.മാത്യു അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എംഎൽഎ മുഖ്യാതിഥിയായി. ഹരിത കേരള മിഷൻ സംസ്ഥാന കൺസൾട്ടന്റ് ടി.പി.സുധാകരൻ, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.എം.രാജീവ്, ഇരിട്ടി നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കെ.കുഞ്ഞിരാമൻ എന്നിവർ മുഖാമുഖം പരിപാടിക്ക് നേതൃത്വം നൽകി. പ്ലാസ്റ്റിക് നിർമാർജന രംഗത്തെ സേവന പ്രതിഭ പി.എം.അർഷാദിനെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ബാബു ജോസഫ് ( മുഴക്കുന്ന് ), പി.പി.സുഭാഷ് (തില്ലങ്കേരി), ഗ്രീൻലീഫ് ചെയർമാൻ കെ.സി.ജോസ്, സെക്രട്ടറി പി.സുനിൽകുമാർ, സി.അഷ്‌റഫ്, വൈസ് ചെയർമാൻമാരായ ഇ.രജീഷ്, സി.ബാബു, പ്രോഗ്രാം കോ. ഓർഡിനേറ്റർ സി.അബ്ദുൾ ഗഫൂർ, പി.അശോകൻ, ബിനു കുളമക്കാട്ട്, പി.വി.ഷാജി, എൻ.ജെ.ജോഷി, കെ.ജയരാജൻ, അബു ഊവാപ്പള്ളി, പി.പി.രജീഷ്, ജുബി പാറ്റാനി എന്നിവർ പ്രസംഗിച്ചു. ഇരിട്ടി ഉപജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി നടത്തിയ ഹരിത ക്വിസ് മത്സരത്തിൽ പാല ജിഎച്ച്എസ്എസിലെ പി.എസ്.അബിജിത്, ടി.പി.സഫ്‌ന, കെ.കെ.വിഷ്ണുദേവ് എന്നിവർ യഥാക്രമം 1 മുതൽ 3 വരെ സ്ഥാനങ്ങൾ നേടി. ക്വിസ് മാസ്റ്റർ സാബു ജോസഫ് നേതൃത്വം നൽകി.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read