കേളകം ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകൾ തുടങ്ങി :നാളെ സമാപിക്കും

By | Tuesday February 5th, 2019

SHARE NEWS

 

കേളകം: കേളകം ഗ്രാമപഞ്ചായത്തിലെ   വാർഡുകളിലെ ഗ്രാമസഭകൾ ആരംഭിച്ചു. നാളെ സമാപിക്കും.

2019-20 വാർഷിക പദ്ധതി ജില്ല/ ബ്ലോക്ക്/ഗ്രാമ പഞ്ചായത്തുകളിലും പട്ടികജാതി വികസന വകുപ്പ് പ്രൊജക്റ്റ് ആനുകൂല്യങ്ങൾക്കുള്ള വ്യക്തിഗത/ഗ്രൂപ്പ് തല ഗുണഭോക്താക്കളെ തെരഞ്ഞെടുക്കൽ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ട് ക്ഷീരഗ്രാമം പദ്ധതി ഗുണഭോക്തൃ പട്ടിക സാധൂകരിക്കൽ എന്നിഅജണ്ടകളോടെയാണ് ഗ്രാമസഭ ചേരുന്നത്.

ഒന്നാം വാർഡ്  കുണ്ടേരി സാംസ്കാരിക നിലയത്തിലും,മൂന്നാം വാർഡ്  ഗ്രാമസഭ വൃദ്ധ വികലാംഗ മന്ദിരത്തിൽ നടത്തി.

നാലാം വാർഡ്  ഗ്രാമസഭ  ഗവൺമെൻറ് യുപിസ്കൂൾ ചെട്ട്യാംപറമ്പിലും,അഞ്ചാം വാർഡ്  ഗ്രാമസഭ  സെൻറ് അടക്കാത്തോട് സെന്റ് ജോസഫ്  ഹൈസ്കൂൾ ,എട്ടാം വാർഡ്  ഗവൺമെൻറ് എൽ പി സ്കൂൾ അടയ്ക്കാത്തോട്ടിലും,പതിനൊന്നാം വാർഡ്  പ്രൊവിഡൻസ് എൽപി സ്കൂൾ വെള്ളൂന്നിയിലും, പതിമൂന്നാം വാർഡ് ഗ്രാമ സഭ പെരുന്താനം അംഗൻവാടിയിലും ആരംഭിച്ചു.

അവശേഷിച്ച രണ്ടാം വാർഡ്  06-02-2019 ഗവൺമെൻറ് യുപിസ്കൂൾ ചെട്ട്യാംപറമ്പ് 3 30 pm

ആറാം വാർഡ്  06-02-2019 ഗവൺമെൻറ് യുപിസ്കൂൾ അടക്കാത്തോട് 3.30pm

ഏഴാം വാർഡ്  06-02-2019 ഗവൺമെൻറ് എൽ പി സ്കൂൾ കോളിത്തട്ട് 2 00pm

ഒമ്പതാം വാർഡ്  06-02-2019 പൊയ്യമല സാംസ്കാരിക നിലയം 3.30pm

പത്താം വാർഡ്  06-02-2019 സൺഡേ സ്കൂൾ കെട്ടിടം (പഴയ എംജിഎം സ്കൂൾ) 3.30,പന്ത്രണ്ടാം വാർഡ്  06-02-2019 യുപി സ്കൂൾ 3 30 pm എന്നീ സ്ഥലങ്ങളിൽ നാളെ നടക്കും.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read