എട്ടു കുപ്പി വിദേശ മദ്യവുമായി അമ്പായത്തോട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

By | Sunday February 28th, 2021

SHARE NEWS

അമ്പായത്തോട്: എട്ടു കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച അമ്പായത്തോട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. അമ്പായത്തോട് സ്വദേശി സന്തോഷ് എന്നയാളെയാണ് അമ്പായത്തോട് കാന്താരി റസ്റ്റോറന്റിന് മുൻവശം വെച്ച് 8 കുപ്പി (4 ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, കെ.എ.മജീദ്, കെ.എ.ഉണ്ണിക്കൃഷ്ണൻ, എൻ.സി.വിഷ്ണു, എ.എം ബിനീഷ് എന്നിവർ പങ്കെടുത്തു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read