News Section: ആറളം

തൊണ്ടിയിൽ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു.

November 27th, 2020

  വാല്യംകണ്ടത്തിൽ മാത്യു(61)ആണ് മരണപ്പെട്ടത്. ഷോക്കേറ്റതിനെത്തുടർന്ന് പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. വൈകിട്ട് 6  മണിയോടെയായിരുന്നു സംഭവം.

Read More »

സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

November 25th, 2020

  കോഴിക്കോട് 833, എറണാകുളം 774, മലപ്പുറം 664, തൃശൂര്‍ 652, ആലപ്പുഴ 546, കൊല്ലം 539, പാലക്കാട് 463, തിരുവനന്തപുരം 461, കോട്ടയം 450, പത്തനംതിട്ട 287, കണ്ണൂര്‍ 242, വയനാട് 239, ഇടുക്കി 238, കാസര്‍ഗോഡ് 103 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,042 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.83 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ...

Read More »

കേരളത്തിൽ നടക്കുന്നത് കടം മൂടിയ വികസനമാണെന് കെ.സുധാകരൻ

November 22nd, 2020

കണ്ണൂർ: കേരളത്തിൽ നടക്കുന്നത് കടംമൂടിയ വികസനമാണെന്ന് കെ.സുധാകരൻ എം.പി. പറഞ്ഞു. കണ്ണൂർ കോർപ്പറേഷൻ ഐക്യജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്കുവേണ്ടിയാണ് വികസനം നടത്തുന്നത്. വികസനത്തിന്റെ പേരിൽ നടക്കുന്നത് കൺസൾട്ടൻസിയെ നിശ്ചയിക്കലും ആ കൺസൾട്ടൻസിയിലൂടെ കോടികൾ അടിച്ചുമാറ്റുകയുമാണ്. ഈ അടിച്ചുമാറ്റലിന് നേതൃത്വം കൊടുക്കുന്നതാകട്ടെ സംസ്ഥാനത്തെ മന്ത്രിമാരുടെയും പാർട്ടിസെക്രട്ടറിയുടെ മക്കളും. ഇതുപോലൊരു കൊള്ള ഇന്ത്യയിലുണ്ടായിട്ടില്ല. അത്രയും ഭീകരമായ കൊള്ളയാണ് സംസ്ഥാന...

Read More »

കവിതാ സമാഹാരം വിറ്റു കിട്ടിയ തുക വൃക്ക രോഗിക്കുനല്കി യുവകവയിത്രി

November 21st, 2020

തൻ്റെ കവിതാ സമാഹാരത്തിന്റെ വില്‍പനയിലൂടെ ലഭിച്ച തുക വൃക്കരോഗത്തെ തുടര്‍ന്നു ചികിത്സയില്‍ കഴിയുന്ന യുവാവിന് ചികിത്സാസഹായമായി നല്‍കി യുവകവയിത്രി. പയ്യന്നൂര്‍ മുതിയലത്തെ വി.വി. ജിഷയാണ് തന്റെ കവിതകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചതിലൂടെ ലഭിച്ച വരുമാനത്തില്‍ നിന്നും ഒരു തുക ചികിത്സാസഹായമായി വെള്ളോറയിലെ എം. സുരേഷിന് നല്‍കിയത്. ജിഷയും മറ്റു പതിമൂന്നോളം പുതിയ എഴുത്തുകാരും ചേര്‍ന്നു പ്രസിദ്ധീകരിച്ച നീരദം എന്ന കവിതാപതിപ്പ് വിറ്റുകിട്ടിയ തുകയാണ് ചികിത്സാ സഹായമായി നല്‍കിയത്. സുരേഷിന്റെ വെള്ളോറയിലെ വീട്ടില്‍ നടന്ന ചടങ...

Read More »

പ്ലസ് വൺ വിദ്യാർത്ഥികൾ പുഴയില്‍ മുങ്ങിമരിച്ചു.

November 21st, 2020

  ശനിയാഴ്ച രാവിലെയാണ് അഞ്ചരക്കണ്ടി പുഴയില്‍ മൈലുള്ളിമെട്ട പോസ്‌റ്റ് ഓഫീസിന് സമീപത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളെ കാണാതായത്. ഏറെനേരം നീണ്ട തിരച്ചിലിന് ഒടുവിൽ ഉച്ചയോടെ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മൃതദേഹം കണ്ടെടുത്തു. ജയന്‍ - ഗീത ദമ്പതികളുടെ മകന്‍ കുഴിയിൽ പീടികയിലെ ആദിത്യന്‍ (16), പരേതനായ രവി - റീത്ത ദമ്പതികളുടെ മകന്‍ മൈലുള്ളി മെട്ടയിലെ അതുല്‍നാഥ് (16) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആദിത്യന്‍ പിണറായി ഗവ :ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയും അതുല്‍നാഥ് കോട്ടയം മലബാര്‍ ...

Read More »

ഇരിട്ടി നഗരസഭയില്‍ 12 വാര്‍ഡുകളില്‍ ജനവിധി തേടാൻ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥികളും

November 21st, 2020

  ഇരിട്ടി : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ 12 എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥികള്‍ ഇരിട്ടി നഗരസഭയിലേക്ക് ജനവിധി തേടും. നരയംമ്പാറയില്‍ പി ഫൈസല്‍, പെരിയത്ത് - സല്‍മത്ത് ചാലില്‍, ചാവശ്ശേരി - ടി.അബ്ദുല്‍ ലത്തീഫ്, ചാവശ്ശേരി ടൗണ്‍ -സി.കെ ഉനൈസ്, പത്തൊന്‍പതാം മൈൽ - സൗദ നസീറുമാണ് രംഗത്തുള്ളത്. വനിതാ സ്ഥാനാര്‍ത്ഥി പി.സീനത്ത് -നടുവനാടും നിടിയാഞ്ഞിരത്ത് -എം.കെ സൈഫുദ്ദീൻ, കൂരൻമുക്ക് -യു.കെ ഫാത്തിമ, കല്ലേരിക്കല്‍ -മുനീറ ടീച്ചർ, ഉളിയില്‍ - സി.എം നസീർ, പുറപ്പാറ - പി.വി ഫയാസ്, ഇരിട്ടി - മുഹമ്മദ് ഇര്‍ഫാദ് എന്നിവരും മത്സ...

Read More »

അനധികൃത ചെങ്കൽ ക്വാറികള്‍ക്കെതിരെ കര്‍ശന നടപടികളുമായി പോലീസ്; നിരവധി വാഹനങ്ങള്‍ പിടികൂടി.

November 21st, 2020

കണ്ണൂര്‍: ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ അനധികൃതമായി പ്രവർത്തിക്കുന്ന ചെങ്കൽ ക്വാറികളിൽ പോലീസ് ഇന്ന് നടത്തിയ റെയ്ഡില്‍ നിരവധി വാഹനങ്ങള്‍ പിടികൂടി. ഉളിക്കൽ പോലീസ് സ്റ്റേഷന്‍ പരിധിയിൽ കോളിത്തട്ട്, അങ്ങാടിശേരിത്തട്ട്, ഇരിക്കൂർ പോലീസ് സ്റ്റേഷന്‍ പരിധിയിൽ കല്യാട് മേഖല, കൊളവല്ലൂർ പോലീസ് സ്റ്റേഷന്‍ പരിധിയിൽ ചെറു വാഞ്ചേരി . കല്ല് വളപ്പ് ഓട്ടുപാറ കുന്ന് കണ്ണവം പോലീസ് സ്റ്റേഷന്‍ ലിമിററിലെ നവോദയ കുന്ന്, നമ്പൂതിരി കുന്ന്, മണ്ണന്തറ, ചക്കരക്കൽ പോലീസ് സ്റ്റേഷന്‍ പരിധിയിൽ കണ്ണാടിവെളിച്ചം, പെരിങ്ങോം പോലീസ് സ്റ്റേഷന്‍ പരിധിയിൽ ...

Read More »

ജോസ് കെ മാണിക്ക് രണ്ടില ചിഹ്നം നൽകാൻ കോടതി ഉത്തരവ്, ജോസഫിന് തിരിച്ചടി

November 20th, 2020

  കേരളജോസ് കെ മാണിക്ക് രണ്ടില ചിഹ്നം നൽകാൻ കോടതി ഉത്തരവ്. രണ്ടില കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് നൽകാൻ ഹൈക്കോടതി ഉത്തരവ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ശരിവച്ചുകൊണ്ടാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.

Read More »

മണത്തണ മലയോരഹൈവേയിൽ മലമ്പാമ്പ് ചത്തിട്ടുണ്ട് ആർക്കെതിരെ വനംവകുപ്പ് നടപടിയെടുക്കുമെന്ന് കാത്തിരിക്കുകയാണ് നാട്ടുകാർ

November 19th, 2020

  മണത്തണ: കുതിരാനിൽ മണ്ണുമാന്തിയന്ത്രം കയറി മലമ്പാമ്പ് ചത്തതിന് കേസെടുത്തെങ്കിൽ മലയോര ഹൈവേയിൽ മണത്തണയിൽ മലമ്പാമ്പിനുമേലെ നൂറുകണക്കിന് വാഹനങ്ങൾ കയറി ചതഞ്ഞരഞ്ഞുകിടക്കുന്നതിന് ആർക്കെതിരെ വനംവകുപ്പ് കേസെടുക്കും ? വ്യാഴാഴ്ച സന്ധ്യക്കാണ് മണത്തണ - കൊട്ടിയൂർ മലയോര ഹൈവേയിൽ അയോത്തുംചാലിന് സമീപമാണ് വണ്ടികയറി മലമ്പാമ്പ് ചത്തത്. ' തൃശ്ശൂർ മണ്ണുത്തി - വടക്കാഞ്ചേരി 6 വരിപ്പാതയുടെ നിർമ്മാണവേളയിൽ മണ്ണുമാന്തി യന്ത്രത്തിന്റെ കൈഭാഗം തട്ടി മലമ്പാമ്പ് ചത്തതിന്റെ പേരിൽ ഇതര സംസ്ഥാന തൊഴിലാളിയായ ഡ്രൈവർ നൂർ അമിനെതിരെ വന്...

Read More »

ഇന്ന് ജില്ലയില്‍ 337 പേര്‍ക്ക് കോവിഡ്19 പോസിററീവായി.

November 19th, 2020

  കണ്ണൂർ : ഇന്ന് (19/11/2020) ജില്ലയില്‍ 337 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 314 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 11 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 2 പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: സമ്പര്‍ക്കംമൂലം കണ്ണൂര്‍ കോര്‍പ്പറേഷന്‍ 23 ആന്തൂര്‍ നഗരസഭ 6 ഇരിട്ടി നഗരസഭ 11 കൂത്തുപറമ്പ് നഗരസഭ 11 പാനൂര്‍ നഗരസഭ 4 പയ്യന്നൂര്‍ നഗരസഭ 9 തലശ്ശേരി നഗരസഭ 18 തളിപ്പറമ്പ് നഗരസഭ ...

Read More »